വൈക്കം : ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആധുനിക കെട്ടിട സമുച്ചയം 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സി.കെ.ആശ എം.എൽ.എ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. രക്ഷാധികാരികളായി വൈക്കം നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ് എന്നിവരെയും, സംഘാടകസമിതി ചെയർപേഴ്സണായി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ ശ്രീകുമാറിനെയും, വൈസ് ചെയർപേഴ്സണായി രാധിക ശ്യാം (വാർഡ് കൗൺസിലർ), ജനറൽ കൺവീനറായി കെ.ശശികല (പ്രിൻസിപ്പൾ), ജോ.കൺവീനർ എൻ.സതീശൻ (ഹെഡ്മാസ്റ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. വൈക്കം നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിലർമാർ എന്നിവ ഉൾപ്പെടുന്ന സബ് കമ്മിറ്റികളും രൂപീകരിച്ചു.