പാലാ : ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളേജിൽ പുതിയ പ്രിൻസിപ്പളായി റവ.ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ചാർജെടുത്തു. കോളേജ് മാനേജർ ഫാ.ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷനായിരുന്നു. ഫാ.ബേബി സെബാസ്റ്റ്യൻ പാലാ സെന്റ് തോമസ് കോളേജിലെ മലയാളം അദ്ധ്യാപകനും പുൽപള്ളി പഴശ്ശിരാജാ, അരുവിത്തുറ സെന്റ് ജോർജ് കോളേജുകളിലെ പ്രിൻസിപ്പളും എം.ജി യൂണവേഴ്‌സിറ്റി സിൻഡക്കേറ്റ് മെമ്പറും, ചേർപ്പുങ്കൽ നഴ്‌സിംഗ് കോളേജിന്റെ ഡയറക്ടറും കോതനല്ലൂർ ഫൊറാനോപള്ളി വികാരിയുമായിരുന്നു.