വൈക്കം : നഗരസഭ കൃഷിഭവൻ വൈഗ 2021ന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതിയിൽ മികവുകാട്ടിയ കർഷകരെ ആദരിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധുസജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തരിശുനിലങ്ങളിൽ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച ജോയ് പി. മാത്യു, ശ്യാം മോഹൻ, ശ്രീകുമാർ വാര്യർ, കിഴങ്ങുവർഗക്കൃഷിയിൽ മികവ് തെളിയിച്ച ഗോപാലകൃഷ്ണൻ, വൈബയോ കാർഷിക ഗ്രൂപ്പ് സെക്രട്ടറി കെ.വി.പവിത്രൻ, ഭാരവാഹി വേണുഗോപാൽ, മാസ്റ്റർ ട്രയിനി പി.എൻ.സജീഷ്, കുട്ടികർഷക നവമി, പദ്മ നെടിയാറയിൽ, ജോസഫ് പോൾ പനയ്ക്കൽ, പി.സോമൻ പിള്ള തുടങ്ങിയവരെ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉപഹാരം നൽകി ആദരിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ബി.ചന്ദ്രശേഖരൻ, എസ്.ഹരിദാസൻ നായർ, ലേഖശ്രീകുമാർ , പ്രീത രാജേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.സതീശൻ, നഗരസഭ കൗൺസിലർമാരായ മഹേഷ്,എബ്രഹാം പഴയ കടവൻ, കൃഷി ഫീൽഡ് ഓഫിസർ ഇൻ ചാർജ്, മെയ്‌സൺ മുരളി, ജിബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന കാർഷിക സെമിനാറിൽ വൈക്കം ആത്മ മാസ്റ്റർ ട്രെയിനി പി.എൻ.സജീഷ് ക്ലാസ് നയിച്ചു.