കുറവിലങ്ങാട് : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ യോഗങ്ങൾ 13,14 തീയതികളിൽ നടക്കും. ഒന്നാം വാർഡ് ഗ്രാമസഭ 14 ന് 3 ന് വികാസ് ക്ലബിന് സമീപമുള്ള പകൽ വീടിലും രണ്ടാം വാർഡ് 13 ന് 4 ന് ആർ.പി.എസ് ഹാളിലും, മൂന്നാം വാർഡ് 13 ന് ഉച്ചയ്ക്ക് 12.30 ന് ഐ.ആർ.ഡി.എസ് ഹാളിലും നാലാം വാർഡ് 13 ന് 2.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, അഞ്ചാം വാർഡ് 14 ന് 4 ന് കോഴാ പെൻഷൻ ഭവനിലും ആറാം വാർഡ് 13 ന് രാവിലെ 9.30 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ഏഴാം വാർഡ് 13 ന് 10.30 ന് ജേസീസ് ഭവനിലും, എട്ടാം വാർഡ് 14 ന് 11 ന് പറച്ചാലിൽ അങ്കണവാടിയിലും, ഒമ്പതാം വാർഡ് 14 ന് 9.30 ന് കളത്തൂർ ഗവ. യു.പി സ്‌കൂളിലും, പത്താം വാർഡ് 14 ന് 10.30 ന് കളത്തൂർ ഗവ. യു.പി സ്‌കൂളിലും, പതിനൊന്നാം വാർഡ് 14 ന് 12 ന് നസ്രത്ത്ഹിൽ പോസ്റ്റോഫീസിലും, പന്ത്രണ്ടാം വാർഡ് 13 ന് 11.30 ന് ജേസീസ് ഭവനിലും, പതിമൂന്നാം വാർഡ് 14 ന് രാവിലെ 11.30 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും, പതിനാലാം വാർഡ് 14 ന് 2 ന് പിണ്ടിയേക്കരി അങ്കണവാടിയിലും നടക്കും.