കടുത്തുരുത്തി : മധുരവേലി ഐ.ടി.ഐയിലെ 1995- 2002 ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് സ്മൃതി 21 എന്ന പേരിൽ പൂർവവിദ്യാർത്ഥി സംഗമം നടത്തും. 14 ന് രാവിലെ 9 ന് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ കെ.എസ്.രാജൻ നാൽപ്പത്തിമല അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ മനോഹരൻ, കെ.വി.ജോഷി, പി.ജി.ബേബി, മായ ബി, ഷിബു, എം.ടി.രാജു, ബിനീഷ് ആയാംകുടി തുടങ്ങിയവർ പങ്കെടുക്കും.