മാമ്മൂട് : പ്രത്യക്ഷ രക്ഷ ദൈവസഭ ആചാര്യൻ പൊയ്കയിൽ ശ്രീകുമാര ഗുരദേവന്റെ 143 -ാമത് ജന്മദിന ഉത്സവം 13 മുതൽ 19 വരെ മാന്നിലയിലുള്ള കുറുമ്പനാടം ശാഖാ മന്ദിരത്തിൽ നടക്കും.13 ന് രാവിലെ ആറിന് ദീപാരാധന, ,ഒമ്പതിന് കൊടിയേറ്റ്, 9.10 ന് അടിമ സ്മാരകത്തിൽ പുഷ്പാർച്ചന, ഏഴിന് സംഗീതാരാധന. 14ന് രാവിലെ 6. 30 ന് ആരാധന, 10. 30 ന് ആത്മീയ യോഗത്തിന് ശാഖാ ഉപദേഷ്ടാവ് പി.ആർ തമ്പി കാർമികത്വം വഹിക്കും. രാത്രി ഏഴിന് ദീപാരാധന, 7. 30ന് സംഗീത ആരാധന. 15 ന് രാവിലെ 6.30 ന് ആരാധന, 7.30ന് സംഗീതാരാധന. 17 ന് രാവിലെ 5 .30 ന് ജന്മം തൊഴൽ, ആറിന് ജന്മദിന സന്ദേശം, വൈകിട്ട് ആറിന് ദീപാരാധന, തുടർന്ന് ഏഴിന് നടക്കുന്ന ജന്മദിന സമ്മേളനം മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖ ഉപദേഷ്ടാവ് പി .ആർ തമ്പി അദ്ധ്യക്ഷത വഹിക്കും. രാത്രി ഒൻപതിന് കരിമരുന്ന് പ്രയോഗം, 9 .30 ന് ജന്മദിന സദ്യ. 18ന് രാവിലെ 6. 30 ന് ആരാധന, രാത്രി 6.30ന് ദീപാരാധന, 19 ന് രാവിലെ 6 .30 ന് ആരാധന, 8 ന് കൊടിയിറക്ക്.