കുമരകം: കാൻസർ രോഗികൾക്ക് മുടികൾ മുറിച്ചുനൽകി ഭിന്നശേഷി കുട്ടികളുടെ അമ്മമാർ മാതൃകയായി. സമഗ്ര ശിക്ഷാ കേരളം കോട്ടയം വെസ്റ്റ് ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ഇല്ലിക്കൽ ഓഫീസിലായിരുന്നു പരിപാടി. ഇവരോടൊപ്പം സമഗ്ര ശിക്ഷാ കേരളാ അംഗങ്ങളും, എസ്.എസ് ജില്ലാ ഓഫീസിലെ 15 അംഗങ്ങളും മുടി മുറിച്ച് നൽകി സഹകരിച്ചു. ഇതിനോടനുബന്ധിച്ച് ട്രെയിനർ രഞ്ജു കെ ടിറ്റന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അഭിലാഷ് പ്രസംഗിച്ചു.