കോട്ടയം : പുതുപ്പള്ളി ആസ്ഥാനമായി പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന പുതുപ്പള്ളി ഈസ്റ്റ് അർബൻ വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുൻ എം.എൽ.എ വി.എൻ. വാസവൻ നിർവഹിക്കും. ഭരണസമിതി അംഗം സുഭാഷ് പി വർഗീസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ.എം.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗം റെജി സഖറിയ സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് അംഗം നെബു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ എം ചാണ്ടി തുടങ്ങിയവർ പങ്കെടുക്കും.