ഇളങ്ങുളം : എസ്.എൻ.ഡി.പി യോഗം 44ാം നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷികാഘോഷം ഇന്ന് തുടങ്ങും. രാവിലെ 9 ന് സമൂഹപ്രാർഥന, 6.45ന് ദീപക്കാഴ്ച, ക്ഷേത്രം തന്ത്രിയായി തൃച്ചാറ്റുകുളം വിഷ്ണുനാരായണൻ തന്ത്രിയെ അവരോധിക്കും. നാളെ 8ന് ശാഖാ പ്രസിഡന്റ് ഇൻ-ചാർജ് കെ.കെ.രവീന്ദ്രൻ പതാക ഉയർത്തും. 9 ന് മഹാമൃത്യുഞ്ജയ ഹോമം, 6.45ന് ദീപക്കാഴ്ച. തിങ്കളാഴ്ച 8 ന് ബ്രഹ്മകലശപൂജ, 10ന് വിഷ്ണുനാരായണൻ തന്ത്രിയുടെ അനുഗ്രഹപ്രഭാഷണം. 11 ന് കലശാഭിഷേകം, 6.45 ന് ദീപക്കാഴ്ച.