കുമരകം : പുനർനിർമ്മാണം നടക്കുന്ന കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ശ്രീകോവിലിന്റെ പടിവയ്പ്പ് ചടങ്ങുകൾ നടന്നു. ക്ഷേത്രാചാര്യൻ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയും,​ ക്ഷേത്ര സ്ഥപതി കൊടുങ്ങല്ലൂർ ദേവദാസ് ആചാരിയും മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീകോവിലിന്റെ ഭിത്തിയുടെ നിർമ്മാണമാണ് ഇപ്പോൾ നടന്ന് വരുന്നത്. അടുത്ത ദക്ഷിണായനത്തിന് മുൻപായി ശ്രീകോവിൽ നിർമ്മാണം പൂർത്തീകരിച്ച് പ്രതിഷ്ഠ നടത്താനാണ് ശ്രമം. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനം സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ദേവസ്വവുമായി ബന്ധപ്പെട്ടണമെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി അശോകൻ അറിയിച്ചു. ചെമ്പോലകൾ ഉൾപ്പെടെ നിർമ്മാണ സാമഗ്രഹികൾ വഴിപാടായി ഭക്തജനങ്ങൾക്ക് സമർപ്പിക്കാം. പടിവെയ്പ്പ് ചടങ്ങിൽ ദേവസ്വം സെക്രട്ടറി കെ.ഡി. സലിമോൻ, ദേവസ്വം കമ്മറ്റി അംഗങ്ങൾ, ശാഖ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.