മുണ്ടക്കയം : സമഗ്ര മേഖലയ്ക്കും പ്രധാന്യം നൽകി മുണ്ടക്കയം പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖല, പട്ടികജാതി, പട്ടികവർഗ ക്ഷേമം, വികലാംഗ ക്ഷേമം, വനിതാ വികസനം, വയോജന ക്ഷേമം, ശുചിത്വം എന്നിവയ്ക്ക് പ്രത്യേകമായി തുക വകയിരുത്തി. മിഷൻ പദ്ധയിൽ ലോൺ തിരിച്ചടവിൽ പദ്ധതി തുകയുടെ 20 ശതമാനം നീക്കിവച്ചു. ഉത്പാദന മേഖലയിൽ 30 ശതമാനം, ശുചിത്വം 10 ശതമാനം, വയോജന പദ്ധതിക്ക് 5 ശതമാനം, കുട്ടികൾ ഭിന്നശേഷിക്കാർ എന്നീ പദ്ധതികൾക്ക് അഞ്ച് ശതമാനവും വനിതാ വികസനത്തിന് 10 ശതമാനവും ഉൾപ്പെടുത്തി. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, നഗരസൗന്ദര്യ വത്കരണം, ബസ് സ്റ്റാൻഡ് വികസനം, വഴിവിളക്കുകൾ, ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം, മാലിന്യ സംസ്‌കരണം, കുടിവെള്ള പദ്ധതികൾ, ബഡ്‌സ് സ്‌കൂൾ, പകൽ വീട്, കുട്ടികൾക്ക് പാർക്ക് എന്നീ പദ്ധതികൾക്കും മുൻഗണന നൽകി. അജിത രതീഷ് ,പി.കെ. പ്രദീപ്, സി.വി.അനിൽ കുമാർ, ബെന്നി ചേറ്റുകുഴി പി.എ. ഹാരിസ്, റജീന റഫീക്, ആർ.സി. നായർ, നൗഷാദ് വെംബ്ലി, അനിൽ സുനിത, പ്രമീള ബിജു എന്നിവർ സംസാരിച്ചു.