പള്ളിക്കത്തോട് : എസ്.എൻ.ഡി.പി യോഗം 2052-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ആനിക്കാട് വെസ്റ്റ് ശാഖയിൽ ശ്രീനാരായണസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നാളെ 2 ന് ശാഖാഹാളിൽ നടക്കും. യൂണിയൻ കൗൺസിലർ പി.വി.വിനോദ് അദ്ധ്യക്ഷനാകും. യൂണിയൻപ്രസിഡന്റ് എം.മധു യോഗം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് വി.എം.ശശി ജനപ്രതിനിധികളെ അനുമോദിക്കും. സംഘടനകൊണ്ട് ശക്തരാവുക എന്ന വിഷയത്തിൽ അനൂപ് വൈക്കം പ്രഭാഷണം നടത്തും. വിവിധ ശാഖാ ഭാരവാഹികളായ കെ.എൻ വിജയകുമാർ ചിറക്കൽ, പി.എസ്.വിനോദ്, ജ്യോതിലാൽ വാകത്താനത്ത്, ജയാപ്രദീപ്, അരുൺ ജി,അദൈ്വത് എം.സന്തോഷ്, ദീപ്തി സാജു, ബോബി വി.ടി തുടങ്ങിയവർ പ്രസംഗിക്കും. ജനപ്രതിനിധികളായ അനിൽകുമാർ വി.ടി.സന്ധ്യാദേവി(ഗ്രാമപഞ്ചായത്ത് പള്ളിക്കത്തോട്) ഡി.സന്തോഷ്, അനിതാമധു, ജയാ പ്രദീപ്, പി.ആർ.ഷാജി സഹകരണബാങ്ക് ഡയറക്ടർബോർഡ്) എന്നിവർ പങ്കെടുക്കും.