thomas

കോട്ടയം: കേന്ദ്ര സർക്കാർ വിനോദസഞ്ചാര ഐക്കോണിക് കേന്ദ്രമായി പ്രഖ്യാപിച്ച കുമരകത്തിന്റെ സമഗ്രവികസനത്തിന് ആയിരം കോടി രൂപ അനുവദിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലയിലെ കടലോരങ്ങളെയും കുമരകം, മലയോര ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന വലിയ പദ്ധതിയാണിത്. 2017 ൽ കുമരകം ഉൾപ്പെടെ ഇന്ത്യയിലെ പതിനേഴ് ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ ഐക്കോണിക് ടൂറിസം ഡെസ്റ്റിനേഷനുകളായി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ചിരുന്നുവെന്നും പദ്ധതിക്ക് എത്രയും വേഗം തുക അനുവദിക്കണമെന്നും ബഡ്ജറ്റ് ചർച്ചയിൽ തോമസ് ചാഴികാടൻ ആവശ്യപ്പെട്ടു.