വൈക്കം : തലയാഴം ഗ്രാമപഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജനത്തിനായി ബക്ക​റ്റ് കമ്പോസ്​റ്റ് പദ്ധതി. വീടുകളിലെ ജൈവമാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി മാ​റ്റി പച്ചക്കറി കൃഷികൾക്ക് ഉപയോഗിക്കാനുള്ള പദ്ധതിയാണിത്. സെൻട്രൽ ഫിനാൻസ് കമ്മീഷന്റെ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 1500 വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ബക്ക​റ്റുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻ ബി.എൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻ രമേഷ്. പി.ദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ ഷീജ ഹരിദാസ്, കെ.എസ് പ്രീജു ശശി, ഉല്ലല മധു, ജെൽസി സോണി, കെ.വി ഉദയപ്പൻ, ആസൂത്രണ ഉപാദ്ധ്യക്ഷൻ എം.ഗോപാലകൃഷ്ണൻ,പഞ്ചായത്ത് സെക്രട്ടറി എസ്.ദേവി പാർവ്വതി, ഉപസമിതിയംഗം ദിവ്യശ്രീ എന്നിവർ പങ്കെടുത്തു.