കൊല്ലാട് : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര വിജയിപ്പിക്കുന്നതിന് മുന്നോടിയായി കൊല്ലാട് മണ്ഡലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭവന സന്ദർശനവും , യോഗവും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബിജോൺ അദ്ധ്യക്ഷത വഹിച്ചു. ജയൻ ബി മഠം, തമ്പാൻകുര്യൻ വർഗീസ്, പി.ജി.അനിൽകുമാർ, അജിത് സ്‌കറിയ, ഷേർലിബിജു, ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു.