
വൈക്കം: ശ്രീ മഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വായനയുടെ പുതുസന്ദേശവുമായി വൈക്കം ശ്രീ മഹാദേവ കോളേജിൽ അക്ഷരജ്യോതി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി അഞ്ച് മാസം കൊണ്ട് പതിനായിരം പുസ്തകങ്ങൾ പൊതു സമൂഹത്തിൽ നിന്നും സമാഹരിക്കും. അക്ഷരജ്യോതിയുടെ ഉദ്ഘാടനം സുധ എസ്.നായരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ച് കോളേജ് മാനേജർ ബി.മായ നിർവഹിച്ചു. തുടർന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനു സുഗുണനിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ സെറ്റിന പി.പൊന്നപ്പൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് അദ്ധ്യക്ഷത വഹിച്ചു.
കോളേജിലെ വിദ്യാർത്ഥികൾക്ക് പുറമേ പൊതുജനങ്ങൾക്കും പുസ്തക വിതരണം നടത്തി വായനയിലേക്ക് പൊതുസമൂഹത്തെ ആകർഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വി.ആർ.സി നായർ, നിതിയ പി.കെ ,പ്രീതി മാത്യു, ശോണിമ, ഗീതു കെ.എസ്,ശ്രീജ എം.എസ്,അക്ഷരജ്യോതി കോ ഓഡിനേറ്റർ ആഷാ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്:9605038786, 9605039786