തലയോലപ്പറമ്പ് : ബ്രഹ്മപുരം മാത്താനം ദേവിക്ഷേത്രത്തിലെ ഉത്സവം 17ന് കൊടിയേറി 23ന് ആറാട്ടോടുകൂടി സമാപിക്കും. 22ന് പൊങ്കാല മഹോത്സവം ചടങ്ങ് മാത്രമായി നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നല്കിയാണ് ഉത്സവം നടത്തുന്നത്. കലാപരിപാടികൾ, ആന എഴുന്നള്ളത്ത്, വെടിക്കെട്ട്, ദേശതാലപ്പൊലി എന്നിവ ഒഴിവാക്കി. എം.എൻ ഗോപാലൻ തന്ത്റി മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തി പി.ബി വിപിൻശാന്തി, ആർ.വിനു ശാന്തി എന്നിവർ സഹകാർമ്മികത്വം വഹിക്കും.
17ന് വൈകിട്ട് 5ന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം 7ന് കൊടിയേറ്റ്. 18ന് വൈകിട്ട് 5ന് കാഴ്ചശീവേലി രാത്രി 10ന് വടക്കു പുറത്തു ഗുരുതി. 19ന് വൈകിട്ട് 5ന് കാഴ്ചശീവേലി 8.30ന് വിളക്ക്. 20ന് വൈകിട്ട് 5ന് കാഴ്ചശീവേലി 8.30ന് വിളക്ക് . 21ന് രാവിലെ 11ന് ഉത്സവബലി ദർശനം. വൈകിട്ട് 5ന് കാഴ്ചശീവേലി. 22ന് രാവിലെ 9 ന് പൊങ്കാല, 11ന് പൊങ്കാല നിവേദ്യം, വൈകിട്ട് 5ന് കാഴ്ചശീവേലി. രാത്രി 8.30ന് വിളക്ക് 11ന് പള്ളിവേട്ട.
23ന് രാവിലെ 10ന് പൂരമിടി. വൈകിട്ട് 7ന് കൊടിയിറക്ക് 7.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്. ആറാട്ട് എതിരേല്പ്. വലിയകാണിക്ക എന്നിവയാണ് പ്രധാന പരിപാടികൾ.