
കോട്ടയം: ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും സൗജന്യ കോളും ഡാറ്റയും വാഗ്‌ദാനം ചെയ്‌ത് സോഷ്യൽ മീഡിയയിൽ ജിയോയുടെ പേരിൽ വൻ തട്ടിപ്പ്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. നിരവധി ആളുകൾക്ക് അഞ്ഞൂറു രൂപ മുതൽ അയ്യായിരം രൂപ വരെ റീച്ചാർജിലൂടെ നഷ്‌ടമായി.
സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്ന, ഒറ്റ നോട്ടത്തിൽ ജിയോയുടേത് എന്നു തോന്നുന്ന വ്യാജ ലിങ്കിലൂടെയാണ് സംഘം ഓഫർ അവതരിപ്പിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ജിയോയുടേത് എന്നു തോന്നിപ്പിക്കുന്ന സൈറ്റിലേയ്‌ക്ക് എത്തിച്ചേരും. കാർഡ് വിവരങ്ങളും മൊബൈൽ നമ്പരും നൽകുമ്പോൾ ഓഫർ വിശദാംശങ്ങൾ തെളിയും. ഓഫർ തിരഞ്ഞെടുത്തുകഴിഞ്ഞാൽ എ.ടി.എം കാർഡിന്റെ വിശദാംശങ്ങൾ ആവശ്യപ്പെടും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ച സന്ദേശം എത്തും. എന്നാൽ, ഈ ഓഫർ മൊബൈൽ ഫോണിൽ ആക്‌ടീവാകില്ല.
അറിഞ്ഞിട്ടില്ലെന്നു ജിയോ , വ്യാജ സൈറ്റെന്ന് പൊലീസ്
ഇത്തരത്തിൽ തട്ടിപ്പിന് ഇരയായവരിൽ ജിയോയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് ഇത്തരം ഒരു ഓഫറില്ലെന്നാണ് അറിയിച്ചത്. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. വ്യാജ ലിങ്ക് ഉണ്ടാക്കി പണം തട്ടിയെടുക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് സൈബർ സെൽ പറയുന്നത്. ഈ സൈറ്റുകൾ വ്യാജമാണെന്നും അവർ കണ്ടെത്തിയിട്ടുണ്ട്.
ശ്രദ്ധിക്കാൻ