ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം മാടപ്പള്ളി 774 നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് മുതൽ 18 വരെ നടക്കും. ഒന്നാം ദിവസമായ 14ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.15ന് നിർമ്മാല്യം, ആറിന് അഷ്ടദ്രവ്യമഹാഗണപതഹോമം, 7.30ന് ഉഷപൂജ, ഒമ്പതിന് ഗുരുദേവ കൃതികളുടെ പാരായണം, പത്തിന് കലശപൂജ, 11ന് ഉച്ചപൂജ 11.30ന് നടയടയ്ക്കൽ, ഉച്ചകഴിഞ്ഞ് മൂന്നിന് ആചാര്യ വരണം, 3.10ന് കൊടിക്കൂറ ,കൊടിക്കയർ സമർപ്പണം, 3.30ന് കെടാവിളക്ക് സമർപ്പണം, തുടർന്ന് വടയാർ സുമോദ് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. ഏഴിന് ദീപാരാധന, 7.30ന് അത്താഴപൂജ, എട്ടിന് നടയടയ്ക്കൽ.