കറുകച്ചാൽ: വാഹനാപകടത്തിൽ മരിച്ച വടക്കേപ്പറമ്പിൽ വീട്ടിൽ മധുസൂദനന്റെ കുടുംബത്തെ സഹായിക്കാൻ കുന്നിക്കാട് കൂട്ടായ്മ എന്ന വാട്ട്‌സപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സാമ്പത്തിക സഹായനിധി ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് കുന്നിക്കാട് സി.എം.എസ് എൽ.പി സ്കൂളിൽ നടക്കുന്ന പൊതുയോഗത്തിൽ കൈമാറും. ഡോ.എൻ ജയരാജ് എം.എൽ.എ കുന്നിക്കാട് സി.എം.എസ് എൽ.പി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ എ.വി ജോൺ അത്തിക്കുഴി എന്നിവർ ചേർന്ന് ചെക്കുകൾ നല്കും. യോഗത്തിൽ സഹായനിധി ട്രഷറർ സന്തോഷ് പീലിയാനി അദ്ധ്യക്ഷത വഹിക്കും. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീനാ, വാർഡ് മെമ്പർ പ്രീയ ശ്രീരാജ്, എം.ജെ ജോൺ, റോയ്‌മോൻ, ഇ.കെ ജ്ഞാനശീലൻ, ജിൻസൺ ജോൺ, രതീഷ് കുമാർ, ഉല്ലാസ് കുമാർ, സാം, ബിനു തുടങ്ങിയവർ പങ്കെടുക്കും.