വൈക്കം: സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റ് വിവിധ പഞ്ചായത്തുകളിൽ ചികിത്സാ സഹായം വിതരണം ചെയ്തു. വൈക്കം മുൻസിപ്പൽ കൗൺസിലർ എബ്രഹാം പഴയകടവൻ, ചേർത്തല പള്ളിപ്പുറം പഞ്ചായത്തംഗം ടോമി ഉലഹന്നാൻ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ, പഞ്ചായത്തംഗം ആൻസി തങ്കച്ചൻ, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, തലയോലപ്പറമ്പ് പഞ്ചായത്തംഗം ഡൊമിനിക് ചെറിയാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അജയ് ജോസ്, മാനേജിംഗ് ട്രസ്റ്റികളായ ജെസ്സി ലൈജു, ജോസ് ജേക്കബ് പടികര എന്നിവർ ചികിത്സാസഹായം രോഗികൾക്ക് കൈമാറി.