ചങ്ങനാശേരി: സംഘടനകൊണ്ട് ശക്തരാകുവാൻ എന്ന് അരുൾ ചെയ്തതിന്റെ 94ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ 6 മേഖല സമ്മേളനങ്ങൾ ഇന്ന് തൃക്കൊടിത്താനം 59ാം നമ്പർ ശാഖാ ഹാളിൽ ഉച്ചക്കഴിഞ്ഞ് 2.30ന് നടക്കും.
യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രസംഗം നടത്തും. നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് ആശംസ പറയും. യൂണിയൻ കൗൺസിലേഴ്‌സ്, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ, യൂണിയൻ വൈദിക യോഗം, വനിതാസംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, വനിതാസംഘം സെക്രട്ടറി ലളിതമ്മ, യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി അനിൽ കണ്ണാടി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അജിത്ത് മോഹൻ, യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് രമേശ് കോച്ചേരിൽ, സൈബർസേന കേന്ദ്രസമിതി കൺവീനർ സുധീഷ് സുഗതൻ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ പി.എസ് കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും. മേഖല കൗൺസിലർ പി.ബി രാജീവ് സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ നന്ദിയും പറയും.