
വൈക്കം : ചെമ്പ് ധീവര സഭ 110ാം നമ്പർ ശാഖയുടെ കീഴിലുള്ള മുറിഞ്ഞപുഴ ശ്രീജഗദംബിക ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്റി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി.
ശാന്തിമാരായ മുരിഞ്ഞൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി, പുതുമന ഇല്ലത്ത് സജിത്ത് നമ്പൂതിരി, ചെമ്മനത്തുകര ഗോപാലകൃഷ്ണൻ എമ്പ്രാന്തിരി എന്നിവർ സഹകാർമ്മികരായി. കൊടിയേറ്റിനുശേഷം ക്ഷേത്രനടയിൽ തന്ത്റി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി കെടാവിളക്കിൽ ദീപം തെളിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ലളിതമാക്കി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. എ. പരമേശ്വരൻ, ദേവസ്വം സെക്രട്ടറി എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറി പി. കെ. മോഹനൻ, ട്രഷറർ കെ. എ. പ്രകാശൻ, വനിത സമാജം പ്രസിഡന്റ് രാധിക വിശ്വംഭരൻ, സെക്രട്ടറി ശശികല ജയൻ എന്നിവർ നേതൃത്വം നൽകി. വട്ടക്കാട്ട് വനിത ദേവിഫണ്ട്, ശ്രീഭദ്റ കുടുംബയൂണിറ്റ്, അന്നപൂർണ്ണ കൂടുംബ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി.