കോട്ടയം : എസ്.എൻ. ഡി.പി യോഗം കോട്ടയം യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതിയും വനിതാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ കലാമേള 'സർഗോത്സവ് 2021' ഇന്ന് സമാപിക്കും. നാഗമ്പടം ക്ഷേത്ര ഓഡിറ്റോറിയത്തിൽ അവസാനഘട്ട മത്സരങ്ങൾ നടക്കും. മത്സരാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. നിശ്ചയിച്ച് നൽകിയിട്ടുള്ള സമയത്ത് മാത്രം എത്തിയാൽ മതി. വിധി നിർണയത്തിന് ശേഷം മത്സരങ്ങൾ ഓൺലൈനായി വരും ദിവസങ്ങളിൽ യൂത്ത് മൂവ്‌മെന്റ് യൂണിയന്റെ ഫേസ്ബുക്ക് പേജിലും, യു ട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യും. വിവിധ കലാമത്സര വിജയികൾക്കും, കലാതിലകം, കലാപ്രതിഭ, കൂടുതൽ പോയിന്റ് നേടിയ ശാഖ തുടങ്ങിയവർക്ക് ഉള്ള സമ്മാനവിതരണം കൊവിഡ് മാനദണ്ഡ പ്രകാരം അടുത്ത മാസം നടക്കും.