പാലാ : ളാലം വിലേജ് ഓഫീസിന് പുതിയ മന്ദിര നിർമ്മാണത്തിന് 15ന് മുഖ്യമന്ത്രി തറക്കല്ലിടും. പാലാ ഓപ്പൺ സ്റ്റേജിന് സമീപം സ്ഥലം കണ്ടെത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 15ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണോദ്ഘാടനം ഓൺലൈനിൽ നിർവഹിക്കും. മന്ത്രി പി.തിലോത്തമൻ ആശംസ അർപ്പിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30ന് താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മാണി സി.കാപ്പൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴികാടൻ എം.പി പട്ടയവിതരണം നിർവഹിക്കും. പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും. തഹസീൽദാർമാരായ രഞ്ജിത് ജോർജ്, വിൻസെന്റ് ജോസഫ്, കൗൺസിലർ ബിജി ജോജോ തുടങ്ങിയവർ പങ്കെടുക്കും.