ഇടമറ്റം: പൊന്മലക്കാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ഫെബ്രുവരി 15 മുതൽ 18 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കലാപരിപാടികൾ, ദേശതാലപ്പൊലി, പ്രസാദമൂട്ട്, ഭരണിയൂട്ട് എന്നിവ ഒഴിവാക്കി. 15ന് വൈകിട്ട് 6ന് നാമജപം, 6.45ന് ഭജന, 7.30ന് വിൽ പാട്ട്, കുംഭകുടം പൂജ. 16ന് രാവിലെ 8ന് കുംഭകുടം ഊരുചുറ്റൽ, വൈകിട്ട് 6ന് നാമജപം, 6.30ന് സന്ധ്യാ മേളം, ഭജന, 8ന് താലപ്പൊലി, കളമെഴുത്ത് പാട്ട്. 17ന് രാവിലെ 8ന് കുംഭകുടം ഊരുചുറ്റൽ, 9ന് പൊങ്കാല, മേൽശാന്തി സുരേഷ് നാരായണൻ നമ്പൂതിരി അഗ്‌നി പകരും. 10.30ന് പൊങ്കാല സമർപ്പണം, വൈകിട്ട് 6ന് നാമജപം, 6.30ന് സന്ധ്യാ മേളം, ഭജന, 8ന് കുംഭകുടം പൂജ, 9ന് താലപ്പൊലി, കളമഴുത്ത് പാട്ട്. 18ന് ഭരണി ദിവസം രാവിലെ 5.30ന് എണ്ണക്കുടം അഭിഷേകം, 8ന് പങ്കപ്പാട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 9.30ന് പങ്കപ്പാട്ടു നിന്ന് കുംഭകുട ഘോഷയാത്ര, 10ന് കലംകരിക്കൽ വഴിപാട്, 11ന് കുംഭകുടം അഭിഷേകം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.45ന് ദീപക്കാഴ്ച, സന്ധ്യാ മേളം, 7.15ന് ഭജന, 8.45ന് താലപ്പൊലി, കളമെഴുത്ത് പാട്ട്.