അരുണാപുരം: ഊരാശാല ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ഇന്ന് നടക്കും. രാവിലെ 7ന് മഹാഗണപതിഹോമം തുടർന്ന് വിശേഷാൽ പൂജകൾ, 9ന് നവകം, കലശം, പഞ്ചഗവ്യം, 10ന് നവഗ്രഹപൂജ തന്ത്രി കടിയക്കോൽ ഇല്ലം കൃഷ്ണൻ നമ്പൂതിരി മേൽശാന്തി മലമേൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.