പാലാ: ജീവൻരക്ഷാ ഭിക്ഷക് അവാർഡ് നേടിയ ഡോ. സതീഷ് ബാബുവിനെയും എം.എ മൃദംഗം റാങ്ക് ജേതാവ് അർജ്ജുൻ ബാബുവിനെയും എസ്.എൻ.ഡി.പി യോഗം പാലാ ടൗൺ ശാഖ ആദരിച്ചു. പ്രസിഡന്റ് പി.ജി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ. സതീഷ് ബാബുവിനെ മാണി സി.കാപ്പൻ എം.എൽ.എയും അർജ്ജുൻ ബാബുവിനെ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും പൊന്നാട അണിയിച്ച് ആദരിച്ചു.
പാലാ മുനിസിപ്പൽ കൗൺസിലർ ലിജി ബിജു, മീനച്ചിൽ യൂണിയൻ ഓഫീസ് സെക്രട്ടറി സി.റ്റി രാജൻ അക്ഷര, യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ്വ മോഹൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, സൈബർസേന ചെയർമാൻ ആത്മജൻ, ടൗൺ ശാഖാ വൈസ് പ്രസിഡന്റ് നാരായണൻകുട്ടി അരുൺനിവാസ്, സെക്രട്ടറി ബിന്ദു സജി മനത്താനം, കെ. ഗോപി, മീനച്ചിൽ യൂണിയൻ വനിതാസംഘം കമ്മറ്റിയംഗം കുമാരി ഭാസ്‌ക്കരൻ, കെ.ആർ സൂരജ്, സതീഷ് വേലായുധൻ, ഗോപൻ ഗോപു, ജയ വിജയൻ, ഷൈലജ ഷാജി, ലാലു വടക്കേപ്പറമ്പിൽ, വിജയൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോ. സതീഷ് ബാബുവും അർജ്ജുൻ ബാബുവും മറുപടി പ്രസംഗം നടത്തി. ശാഖാ സെക്രട്ടറി ബിന്ദു സജി മനത്താനം സ്വാഗതവും വൈസ് പ്രസിഡന്റ് നാരായണൻകുട്ടി അരുൺനിവാസ് നന്ദിയും പറഞ്ഞു.