etumanoor

ഏറ്റുമാനൂർ : മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 23 വരെ നടക്കും. 21ന് ഏഴരപ്പൊന്നാന ദർശനം. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ കർശനം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാസ് വഴിയാണ് ഭക്തർക്ക് പ്രവേശനം. പാസുകൾ കല്യാണ മണ്ഡപത്തിലുള്ള ക്ഷേത്ര ഉപദേശക സമിതി ഓഫീസിൽ നിന്ന് വിതരണം ചെയ്യും. ആറാട്ട് ദിവസം ഒഴികെയുള്ള ദിവസങ്ങളിൽ പുലച്ചെ 4 മുതൽ 7 വരെ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കൊടിമരചുവട്ടിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വഴിപാടുകൾ നടത്താനുള്ളവർക്കാണ് പ്രവേശനം. ആറാട്ട് ദിവസം രാവിലെ 6 മുതൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കും.