കട്ടപ്പന: സ്ഥാനാർത്ഥി സാറാമ്മ എന്ന സിനിമയിലെ ഗാനം ആലപിച്ച് ഉദ്ഘാടകൻ പി.ജെ. ജോസഫ് സദസിൽ ചിരി പടർത്തി. എൽ.ഡി.എഫ്. സർക്കാരിന്റേത് പൊള്ളയായ വാഗ്ദാനങ്ങളാണെന്നു പറഞ്ഞാണ് ''കുരുവിപ്പെട്ടി നമ്മുടെ പെട്ടി'' എന്നു തുടങ്ങുന്ന ഗാനത്തിലെ 'തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും'' എന്നീ വരികൾ ആലപിച്ചത്. കൂടാതെ സർക്കാരിന്റെ പദ്ധതികളിലെല്ലാം അഴിമതിയാണെന്നു പറഞ്ഞ് ''ചെന്താമരപ്പൂ തേൻ കുടിക്കണ വണ്ടേ കരിവണ്ടേ, നീ ചാണകമുരുട്ടണത് ഞമ്മള് കണ്ടേ'' എന്ന ഗാനവും ആലപിച്ചു. കൈയടികളോടെയാണ് പി.ജെ. ജോസഫിന്റെ ഗാനങ്ങൾ പ്രവർത്തകർ സ്വീകരിച്ചത്.