കുമരകം: ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനവും കൊയ്ത്ത് ഉത്സവവും നടന്നു. കുമരകം എസ്.കെ.എം പബ്ലിക് സ്കൂൾ പരിസരത്തെ മൂന്ന് ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. ഒന്നര ഏക്കർ സ്ഥലത്ത് നെല്ലും ഒരേക്കർ സ്ഥലത്ത് ചീരയും അരേക്കർ സ്ഥലത്ത് പച്ചക്കറിയും നട്ടിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ അഗ്രികൽച്ചറൽ ഓഫിസർ സോണിയ, ഡപ്യൂട്ടി ഡയറക്ടർ ബീനാ ജോർജ്, അസിസ്റ്റന്റ് ഡയറക്ടർ ഏറ്റുമാനൂർ റെജിമോൻ തോമസ്, കൃഷി ഓഫീസർ ബി.സുനൽ, സ്കൂൾ മാനേജർ അഡ്വ.വി.പി.അശോകൻ, ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ, സ്കൂൾ പ്രിൻസിപ്പാൾ അനിൽകുമാർ എം.എൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു, ഹയർ സെക്കൻഡറി അസി. സുനിമോൾ എസ് എന്നിവർ പങ്കെടുത്തു. കൃഷിക്ക് പ്രോത്സാഹനം നൽകിയ കൃഷി ഓഫീസർ സുനൽകുമാറിനെയും നേതൃത്വം നൽകിയ സ്കൂൾ ലാബ് അസിസ്റ്റന്റ് സുമോൻ പി.എസിനെയും സ്കൂൾ മാനേജർ ആദരിച്ചു.