ചിങ്ങവനം: പോളച്ചിറ പാലമൂട് ഭാഗത്ത് നിരവധി സി.പി.എം,ബി.ഡി.ജെ.എസ് പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു.
നഗരസഭ വാർഡ് 37ാം വാർഡിലെ പ്രവർത്തകരാണ് ബി.ജെ.പിയുടെ ഭാഗമായത്. ബി.ജെ.പി നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്

അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ബൂത്ത്പ്രസിഡന്റ് വിതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ പ്രസിഡന്റ് ഷാജി തൈച്ചിറ,മണ്ഡലം സെക്രട്ടറി റെജി റാം, മേഖലാ വൈ: പ്രസിഡന്റ് സനു കെ.എസ്, സെക്രട്ടറി നിഷാദ്, ഒ.ബി.സി മോർച്ച നിയോജകമണ്ഡലം വൈ.പ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു.