കോട്ടയം: വനിതാസാഹിതി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി സ്മൃതി ദിനാചരണം നടത്തി. സാഹിത്യനിരൂപകൻ ഡോ. ഹരികുമാർ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. വനിതാസാഹിതി ജില്ലാ പ്രസിഡന്റ് അഡ്വ. ഗിരിജാബിജു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് '' കൊറോണ പ്രതിരോധം മനസുകൾക്കാശ്വാസം '' പരിപാടിയുടെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച എം.കെ.അർജുനൻ ഗാനമത്സരത്തിൽ സമ്മാനാർഹരായ പ്രതിഭകളെ ഹരികുമാർ ചങ്ങമ്പുഴ ആദരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് പ്രഫ. റ്റി.ആർ.കൃഷ്ണൻകുട്ടി, വനിതാസാഹിതി ജില്ലാ സെക്രട്ടറി പി.കെ.ജലജാമണി, സംസ്ഥാന കമ്മറ്റിയംഗം ഏലിയാമ്മ കോര, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.അംബരീഷ് ജി. വാസു, ഏരിയാ സെക്രട്ടറി കെ.കെ.ശിവൻ എന്നിവർ ഒ.എൻ.വി അനുസ്മരണം നടത്തി. പുരോഗമന കലാസാഹിത്യസംഘം ഏരിയാ പ്രസിഡന്റ് വി.ജി. ശിവദാസ് എം.കെ.അർജുനൻ അനുസ്മരണം നടത്തി. തുടർന്ന് ഒ.എൻ.വി യുടെ കവിതകൾ, ഗാനങ്ങൾ, എം.കെ അർജുനൻ ഈണം പകർന്ന ഗാനങ്ങൾ പി.എസ്. വാസന്തി, ശ്രീലക്ഷ്മി ബാബു, അഭിഷേക് ബിജു, അഖില പി, ആശാ റിക്കി, ദിവ്യ എം.സോന, എസ്.തുളസി, എൻ.വി.വരദരാജ്, ഭുവനേശ്വരിയമ്മ, രേണുക സതീഷ് കുമാർ, കെ.പി.ഗോപിനാഥ്, വി.അജിത എന്നിവർ അവതരിപ്പിച്ചു.