കാഞ്ഞിരപ്പള്ളി: ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെന്ററിൽ ഇന്ന് മുതൽ 17 വരെ രാവിലെ 10 മുതൽ 5 വരെ ബി.എസ്.എൻ.എൽ മേള നടക്കും. ഏതെങ്കിലും തിരിച്ചറിയൽ രേഖയും, ഫോട്ടോയുമായി എത്തുന്നവർക്ക് പുതിയ കണക്ഷൻ നല്കും. മറ്റു കമ്പനികളുടെ 3ജി,,4ജി കണക്ഷനുകൾ ബി.എസ്.എൻ.എല്ലിലേക്ക് മാറ്റുവാനും, ബില്ലുകൾ അടയ്ക്കുവാനുള്ള സൗകര്യവും ഉണ്ടാവും. പുതിയ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, അതിവേഗ കണക്ഷനായ എഫ്.ടി.ടി.എച്ച് കണക്ഷനുകൾക്കായി അപേക്ഷ നൽകാൻ സൗകര്യമുണ്ട്.