kappan-and-jose

പാലാ: ജോസ് കെ.മാണി ജൂനിയർ മാൻഡ്രേക്കാണെന്ന് മാണി സി.കാപ്പന്റെ പരിഹാസം. 'പിണറായി ആ സിനിമയൊന്ന് കാണണം. സിനിമയിലേതുപോലെ സന്തോഷത്തോടെയാണ് യു.ഡി.എഫ് ജോസ് കെ.മാണിയെ എൽ.ഡി.എഫിന് തന്നത്. അന്നു മുതൽ എൽ.ഡി.എഫിന്റെ ഗതികേടു തുടങ്ങി. കാൽനൂറ്റാണ്ട് എന്റെ ചോരയും നീരും പണവും എൽ.ഡി.എഫിനായി വിനിയോഗിച്ചു. ഞാൻ രാജിവയ്ക്കണമെന്നാണ് ഇപ്പോൾ എൽ.ഡി.എഫിന്റെ ആവശ്യം. യു.ഡി.എഫിന്റെ വോട്ടുവാങ്ങി ജയിച്ച തോമസ് ചാഴികാടനും റോഷി അഗസ്റ്റിനും ജയരാജും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാത്തത് എന്താണ്. പാലാ ആരുടെയെങ്കിലും വത്തിക്കാൻ ആണെങ്കിൽ അവിടെ പോപ്പ് വേറെയാണെന്നോർക്കണം. ബ്രിട്ടീഷുകാർക്കെതിരെ നെഞ്ചുംവിരിച്ച് പോരാടുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത ചെറിയാൻ ജെ. കാപ്പന്റെ മകനാണ് ഞാൻ. കെ.എം.മാണിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചെറിയാൻ ജെ. കാപ്പനും കെ.എം.ചാണ്ടിയും ചേർന്നാണെന്ന് ജോസ് കെ.മാണി മനസിലാക്കണം''- കാപ്പൻ പറഞ്ഞു.