കട്ടപ്പന: എസ്.എൻ.ഡി.പി യോഗത്തെയും നേതാക്കളെയും ആക്ഷേപിക്കുന്നവരുടെ സ്ഥാനം കാലത്തിന്റെ ചവറ്റു കൊട്ടയിലാണെന്ന് ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്കക്കത്ത്. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി യോഗം ഇടുക്കിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർജീവമായി കിടന്നിരുന്ന സംഘടനയെ കുതിച്ചു പായുന്ന യാഗാശ്വമാക്കി മാറ്റിയത് വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹത്തിനെതിരെയുള്ള കുപ്രചരണങ്ങൾ സമുദായ അംഗങ്ങൾ തള്ളിക്കളയുമെന്നും സുരേഷ് കോട്ടയ്കക്കത്ത് പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ചു. 19ന് ചേർത്തലയിൽ നടക്കുന്ന യുവജന സംഗമത്തിൽ ജില്ലയിലെ ഏഴ് യൂണിയനുകളിൽ നിന്നുള്ള യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് മാധവൻ സന്ദേശം നൽകി. ജില്ലാ കൺവീനർ വിനോദ് ശിവൻ, ട്രഷറർ ജോബി വാഴാട്ട്, വൈസ് പ്രസിഡന്റ് ദീപു അടിമാലി, ജോമോൻ ഇടുക്കി, വിശാഖ് കെ.എം, അനിൽ കനകൻ, ശരത്ത് തൊടുപുഴ, സന്തോഷ് തൊടുപുഴ, സുനീഷ് പീരുമേട് തുടങ്ങിയവർ പങ്കെടുത്തു.