അടിമാലി: താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് സൗകര്യമു ണ്ടെങ്കിലും രക്തം ക്രോസ് മാച്ച് ചെയ്യുന്നതിന് ഉപകരണങ്ങൾ ഒരുക്കിയിട്ടില്ല.ഇവിടെത്തെ ഗൈനക്കോളജി വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയാണ്. 200 ൽ കുറയാത്ത പ്രസവം ഒരു മാസം നടക്കുന്നതായാണ് കണക്ക്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതി, പട്ടികവർഗ്ഗക്കാരും തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ് ഇവിടെ എത്തുന്നത്. പ്രസവത്തോടനുബന്ധിച്ച് ഏറ്റവും കുറഞ്ഞത് രണ്ട് വൃക്തികളുടെ രക്തം ക്രോസ് മാച്ച്‌ചെയ്യണ്ടതായിട്ടുണ്ട്.ഇതിനായി ഇപ്പോൾ അടിമാലിയിലെ സ്വകാര്യ ആശുപത്രിയേ ആണ് സമീപിക്കുന്നത്. ഇവിടെ രക്തം ക്രോസ് മാച്ച് ചെയ്യുന്നതിന് ഒരാൾക്ക് 950 രൂപ കൊടുക്കണം. രക്തം ആവശ്യമുണ്ടെങ്കിലും ഇല്ലങ്കിലും പ്രസവത്തിനെത്തുന്ന ഒരാൾ 2000 രൂപയോളം ഏറ്റവും കുറഞ്ഞത് ചിലവാക്കണ്ട സാഹചര്യമാണുള്ളത്.