a

കുമരകം: നാടൻ ഭക്ഷണങ്ങളുടെ കലവറയൊരുക്കി കുമരകത്ത് ഉത്തരവാദിത്ത ടുറിസത്തിന്റെ സഹകരണത്തോടെ ആരംഭിച്ച കുമരകം നാട്ടുരുചിക്കുട്ട് വിനോദസഞ്ചാരികളുടെ മനം കവരുന്നു .കുമരകം ചേർത്തല റോഡിൽ കവണാറ്റിൻകരയ്ക്കൂ സമീപം ബാങ്കുപടിയിൽ ആരംഭിച്ച നാട്ടു രുചിക്കൂട്ട് കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട നാലു തൊഴിലാളികളുടെ സംരംഭമാണ്. ബസ് ജീവനക്കാരനായിരുന്ന കുമരകം വാഴവേലിൽ ജോഷി ,ഫർണീച്ചർ കട നടത്തിവന്ന വട്ടപ്പറമ്പിൽ അജിത്ത് വി.അരവിന്ദ്,പാചക തൊഴിലാളികളായ തിരുവാർപ്പ് ഷീലാ സദനം സി.റ്റി ഷിനു,തേവർ കാട്ടുശ്ശേരി റ്റി.ആർ.ശ്രീരാജ് എന്നിവരും കുടുംബാംഗങ്ങളും ചേർന്നാണ് കുമരകത്തിന്റെ തനതു രുചിയിലുള്ള നാടൻ വിഭവക്കുട്ട് ഒരുക്കിയിരിക്കുന്നത്. കുമരകം കരിമീൻ,കൊഞ്ച് .ചെമ്മീൻ, ജൈവ പച്ചക്കറി വിഭവങ്ങൾ, കപ്പയും മീൻ കറി എന്നിവയ്ക്കാണ് ഏറെ പ്രിയം. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ ഡെലിവറിയും ലഭ്യമാണ്. റെസ്പോൺസബിൾ ടൂറിസം സ്റ്റേറ്റ് കോ-ഓഡിനേറ്റർ കെ.രുപേഷ് കുമാർ ,പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു,ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു ,ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു ,റെസ്പോൺസബിൾ ടുറിസം ജില്ലാ കോ-ഓഡിനേറ്റർ ഭഗത് സിംഗ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു