കട്ടപ്പന: പുൽവാമ ഭീകാരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയർപ്പിച്ച് എ.ബി.വി.പി പ്രവർത്തകർ, കട്ടപ്പന അമർ ജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ് പി.എ. ശ്രീഹരി അനുസ്മരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാഹുൽ സാബു, സംസ്ഥാന സമിതി അംഗങ്ങളായ ഗൗതം കൃഷ്ണ, ശരത് ചെമ്പകശേരി എന്നിവർ നേതൃത്വം നൽകി.