കട്ടപ്പന: വലിയപാറ പാറമട ഭാഗത്തെ പാതയോരങ്ങൾ നാട്ടുകാരും നഗരസഭ കൗൺസിലർമാരും ചേർന്ന് വൃത്തിയാക്കി. മേഖലയിലെ ആളൊഴിഞ്ഞ പ്രദേശത്തെ മാലിന്യം തള്ളുന്നതായുള്ള പരാതിയെ തുടർന്നാണ് ശുചീകരണം നടത്തിയത്. കാടുപിടിച്ചുകിടന്ന പ്രദേശങ്ങൾ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്തു. കൂടാതെ വലിയപാറപുഞ്ചിരിക്കവല റോഡിന്റെ വശങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കി. കൗൺസിലർമാരായ സിജു ചക്കുംമൂടൻ, രാജൻ കാലാച്ചിറ എന്നിവർ നേതൃത്വം നൽകി.