kappan

പാലാ: എൻ.സി.പിയിലെ മാണി സി. കാപ്പൻ വിഭാഗം പുതിയ പാർട്ടി രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 28നകം ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ ഇന്നലെ പാലായിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ഭരണഘടന, പേര്, കൊടി, രജിസ്‌ട്രേഷൻ എന്നിവയ്ക്കായി മാണി സി. കാപ്പൻ എം.എൽ. എ ചെയർമാനും അഡ്വ ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ ചുമതലപ്പെടുത്തി. സർക്കാരിൽ നിന്നു ലഭിച്ച കോർപ്പറേഷൻ ചെയർമാൻ, ബോർഡ് മെമ്പർ സ്ഥാനങ്ങൾ കാപ്പനോടൊപ്പമുള്ളവർ ഉടൻ രാജിവയ്ക്കും. സലീം പി. മാത്യു, സുൾഫിക്കർ മയൂരി, പി. ഗോപിനാഥൻ, ബാബു കാർത്തികേയൻ, ബാബു തോമസ്, കടകംപള്ളി സുകു, സാജു എം ഫിലിപ്പ്, ഷൈനി കൊച്ചു ദേവസി, എം. ബലരാമൻ നായർ, ഫൈസൽ പി. എച്ച്. തുടങ്ങിയവർ പങ്കെടുത്തു.