പൊൻകുന്നം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം പൊൻകുന്നം വ്യാപാരഭവനിൽ നടന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ടി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എൻ ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. ടി.എൻ മനോജ് സംഘടനാ റിപ്പോർട്ടും ടി.ആർ രവിചന്ദ്രൻ റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ.ഡി ബൈജു, പി.എസ് സുരേന്ദ്രൻ, കെ.ജെ അനിൽകുമാർ, വി.ആർ സജീവ് എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് അനുമോദനവും വിരമിച്ച അംഗങ്ങൾക്ക് യാത്രയയപ്പും നൽകി. വി.ജി ലാൽ ഉപഹാരങ്ങൾ സമർപ്പിച്ചു. ഭാരവാഹികളായി ടി.എൻ ഗിരീഷ് (പ്രസിഡന്റ്), പി.ജി ജയമോൾ,ബി.സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്),എ.ജെ ഗിരീഷ് കുമാർ (സെക്രട്ടറി), കെ.ബി അശോക് ഭായി, അരുൺ എസ്.നായർ (ജോയിന്റ് സെക്രട്ടറി), പി.കെ സജികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.