ration

കോട്ടയം : അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍ തുടങ്ങിയിടങ്ങളിൽ അന്തേവാസികളായവര്‍ക്കു റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.

പൊതു വിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ സന്നിഹിതനാകും. ജില്ലാ കളക്ടര്‍ എം. അഞ്ജന മുഖ്യ പ്രഭാഷണം നടത്തും.