എലിക്കുളം: മൈനോരിറ്റി സ്‌കോളർഷിപ്പ് അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് എ.കെ.സി.സി എലിക്കുളം യൂണിറ്റ് ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് ഹാജരാക്കണമെന്ന നിർദേശം ഇതുവരെ സ്‌കോളർഷിപ്പ് ലഭിച്ചിരുന്ന നിരവധി കുട്ടികൾക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടാക്കും. മുൻവർഷങ്ങളിലെ രീതി തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയിച്ചൻ കൊച്ചീറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജസ്റ്റിൻ പഴേപറമ്പിൽ, ഫാ.സിൽവാനോസ് മഠത്തിനകം, ജോമിച്ചൻ തെക്കേക്കുറ്റ്, നൈനാച്ചൻ വാണിയപ്പുര, സിൽവി വിത്സൺ പതിപ്പള്ളിൽ, മജോ പുളിമൂട്ടിൽ, ശോഭ പുളിമൂട്ടിൽ, മാത്യു ആന്റണി മാമ്പഴക്കുന്നേൽ, ജിമ്മിച്ചൻ മണ്ഡപത്തിൽ, സോജൻ പാലക്കുടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.