കോരുത്തോട് : എസ്.എൻ.ഡി.പി യോഗം മടുക്ക 3796 ാം ശാഖയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജിരാജ് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേൽ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ശാഖാ അംഗങ്ങളായ ഗിരിജാ സുശീല, വി.കെ ജയദേവൻ എന്നിവർക്ക് സ്വീകരണം നൽകി. ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാജി ഷാസ്, ഡോ.പി.അനിയൻ, ശാഖാ പ്രസിഡന്റ് കെ.ആർ ബാലൻ, ടി.കെ വിനോദ്, പി.പി ഭാസ്‌കരൻ, വിജയമ്മ ബാബു തുടങ്ങിയവർ പങ്കെടുത്തു. യൂത്ത്മൂവ്‌മെന്റ് വനിതാസംഘം അംഗങ്ങൾ നേതൃത്വം നൽകി.