കട്ടപ്പന: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. റോഷി അഗസ്റ്റിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ധന വില വർദ്ധിപ്പിച്ച് ദിനംപ്രതി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനത്തെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തങ്കമണിയിൽ നടന്ന സമാപന സമ്മേളനം കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ, സംസ്ഥാന സെക്രട്ടറി അഡ്വ. മധു നമ്പൂതിരി, ജില്ലാ ഭാരവാഹികളായ ടെസിൻ കളപ്പുര, പ്രിൻസ് ജോസഫ്, ജോമി കുന്നപ്പള്ളി, സാജൻ കൊച്ചുപറമ്പിൽ, വിപിൻ അഗസ്റ്റിൻ, ജോജി പാറക്കുന്നേൽ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോമറ്റ് ഇളംതുരുത്തിയിൽ, റോയ്സൺ കുഴിഞ്ഞാലിൽ, ബ്രീസ് ജോയി മുള്ളൂർ, നേതാക്കളായ ക്രിസ്റ്റിൻ മാത്യു, ജെഫിൻ കൊടുവേലി, റിജോ ഇടമനപറമ്പിൽ, ആനന്ദ് വടശേരി, മാത്യൂസ് കുളത്തിനാൽ, ആൽബിൻ വറപോളയ്ക്കൽ, സിജോ പുതുപ്പറമ്പിൽ, മാത്യു അറയ്ക്കൽ, സിബിൾ പോൾ, ബിൻസ് കുന്നംകോട്ട്, ലിജോ കളപ്പുര, സേവ്യർ പാമ്പാടുംപാറ എന്നിവർ നേതൃത്വം നൽകി.