 
കട്ടപ്പന: കുമളി- മൂന്നാർ സംസ്ഥാന പാതയിൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവറായ പുളിയൻമല സ്വദേശിയെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പുളിയൻമലയ്ക്കും ആമയാറിനുമിടയിലാണ് അപകടം. തമിഴ്നാട് കമ്പത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതിനായി പോകുകയായിരുന്ന ജീപ്പ്, തമിഴ്നാട്ടിൽ നിന്നു വാഴക്കുല കയറ്റിവന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറിക്കും കേടുപാട് സംഭവിച്ചു.