കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കുകയാണ് ഐ.എൻ.ടി.യു.സി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തിലാണ് ഐശ്വര്യ കേരള യാത്രയ്ക്ക് കോട്ടയത്തിന്റെ മണ്ണിൽ സ്വീകരണം ഒരുക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച സ്വീകരണമാണ് യാത്രയ്ക്ക് ജില്ലയിൽ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഒരുക്കുന്നത്. ജില്ലയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഫിലിപ്പ് ജോസഫ്. തൊഴിലാളികൾക്കിടയിൽ ആഴത്തിൽ വേരോട്ടമുള്ള ഫിലിപ്പ് ജോസഫിന്റെ കരുത്ത് തെളിയിച്ച പ്രകടനമാണ് ഐശ്വര്യ കേരള യാത്രയിൽ കണ്ടത്. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾ കോൺഗ്രസിനും യു.ഡി.എഫിനും കൂടുതൽ കരുത്തുപകരുകയാണ്.