അടിമാലി: ആനക്കുളം ഫോറസ്റ്റ് റേഞ്ചിന് പരിധിയിൽ വരുന്ന കള്ളക്കുട്ടികടി ആദിവാസി സങ്കേതത്തിന് സമീപം പിടിയാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ചെവിയുടെ പുറകിലും തലയിലും കാലിലും പരിക്കേറ്റ് അവശ നിലയിലാണ് ആന. ദേവികുളത്ത് നിന്ന് ഫോറസ്റ്റ് വെറ്ററിനറി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചിട്ടുണ്ട്. കൊമ്പനാനയുടെ കുത്തേറ്റാണ് പരിക്കേറ്റതെന്നാണ് നിഗമനം. കുടിയിലെ ആദിവാസികൾ ആനയ്ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകുന്നുണ്ട്.