കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ഇരുനിലകളിലായി പ്രവർത്തിക്കുന്ന കാന്റിൻ തുറന്നു. ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് എം മണി അദ്ധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ.ശ്രീകുമാർ ത്രിതല പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, ഷാജി പാമ്പൂരി, ഗീത എസ് പിള്ള, ആൻ്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ.എം.ശാന്തി, ഡോ.രേഖ ശാലിനി, ഡോ.ബാബു സെബാസ്റ്റ്യൻ, രഞ്ജിനി ബേബി, ബാലഗോപാലൻ നായർ ,എച്ച്.അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ഡോ.എൻ ജയരാജ് എം.എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അറുപതു ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കാന്റിൻ മന്ദിരം നിർമ്മിച്ചത്.